ആം ആദ്മി ഡല്‍ഹി കയ്യിലെടുക്കുന്നു; ദലിത് വിഭാഗങ്ങള്‍ക്ക് സൗജന്യ ഓട്ടോ പ്രഖ്യാപനം നടപ്പിലായി

single-img
3 January 2014

Kejariwalജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് തങ്ങളെന്ന് തെളിയിച്ചുകൊണ്ട് ആം ആദ്മി സര്‍ക്കാര്‍ ജനപ്രിയ നടപടികള്‍ തുടരുന്നു. ദലിത് വിഭാഗങ്ങള്‍ക്ക് സൗജന്യമായി 15000 ഓട്ടോകള്‍ വിതരണം ചെയ്യാനുള്ള തീരുമാനമാണ് അവസാനമായി ആം ആദ്മി കൈക്കൊണ്ട ജനപ്രിയ നടപടി. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സൗജന്യ ഓട്ടോനല്‍കാനുള്ള തീരുമാനത്തിന് ഗതാഗത വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജ് അനുമതി നല്‍കി. ഈ പദ്ധതിയെ ദലിതര്‍ക്ക് സ്വയംപര്യാപ്ത നേടാനുള്ള നടപടിയായാണ് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്.