ബോളിവുഡ് താരം ജോണ്‍ എബ്രഹാം വിവാഹിതനായി

single-img
3 January 2014

john-abraham-Priya-Runchal_HaiHoi_159ബോളിവുഡ് താരം ജോണ്‍ എബ്രഹാം വിവാഹിതനായി. പ്രിയ രുഞ്ചാലാണ് വധു. ഇരുവരുടെയും വിവാഹം ലോസ് ആഞ്ചലിസില്‍ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ട്വിറ്ററിലൂടെ ജോണ്‍ തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. 2010 മുതല്‍ ജോണ്‍ പ്രിയയുമായി പ്രണയത്തിലായിരുന്നു. മുംബൈയിലെ ഹെല്‍ത്ത് ക്ലബില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ബോളിവുഡ് താരം ബിപാഷ ബസുമായുള്ള ഒന്‍പത് വര്‍ഷത്തെ പ്രണയം തകര്‍ന്നതോടെയാണ് ജോണ്‍ പ്രിയയുമായി അടുത്തത്.