ഇന്ന് ഹോട്ടല്‍ ബന്ദ്

single-img
3 January 2014

hotelപാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച നടപടിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ഇന്ന് ഹോട്ടല്‍ ബന്ദ്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ ഹോട്ടലുകളും ബേക്കറികളും അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

വില വര്‍ദ്ധനയോടെ ദിവസം 1,200 രൂപയുടെ അധിക ചെലവ് ഹോട്ടലുടമകള്‍ക്ക് ഉണ്ടായിരിക്കുന്നതു മൂലം ഹോട്ടല്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. ജനങ്ങളെ ദ്രോഹിക്കുന്ന ഇത്തരം നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.