ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തെ ധീരമായി നേരിടുമെന്ന് ഡിവൈഎഫ്‌ഐ

single-img
3 January 2014

Page5_m swaraj dyfi state presidentസി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ സര്‍ക്കാരും മുസ്ലീംലീഗും ഒരുമിച്ചു കളിക്കുന്ന ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തെ അതിന്റേതായ രീതിയില്‍ ധീരമായി നേരിടുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്. സി.ബി.ഐ അല്ല കേസ് ആര് അന്വേഷിച്ചാലും ഒന്നും നടക്കില്ലെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. സിപിഎം ജില്ലാസെക്രട്ടറി പി. ജയരാജന്‍, കല്യാശേരി എംഎല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറിയുമായ ടി.വി. രാജേഷ് ഉള്‍പ്പെടെ 33 പ്രതികളാണു കേസിലുള്ളത്.

കൂടാതെ സാധാരണക്കാരന്റെ നടുവൊടിക്കുന്ന പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ചു ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി കേന്ദ്രമന്ത്രിമാരുടേയും എംപിമാരുടേയും ഓഫിസിലേക്ക് ഇന്നു മാര്‍ച്ച് നടത്തുമെന്നും അറിയിച്ചു. വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്.