ഡല്‍ഹി നിയമസഭയില്‍ ആംആദ്മി വിശ്വാസവോട്ട് നേടി

single-img
3 January 2014

Aam Aadmi Party leader Arvind Kejriwal addresses a press conference after declaration of Delhi Assembly Poll results in New Delhi on Dec.8, 2013. (Photo: IANS)കോണ്‍ഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലേറിയ ആംആദ്മി സര്‍ക്കാര്‍ ഡല്‍ഹി നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. 37 പേരുടെ പിന്തുണയോടെയാണ് ആംആദ്മി പുതുവര്‍ഷത്തില്‍ ചരിത്രം രചിച്ചത്. കോണ്‍ഗ്രസ് അംഗങ്ങളെല്ലാം എഎപിക്ക് പിന്തുണ നല്‍കി. 32 എന്‍ഡിഎ അംഗങ്ങള്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തു.

28 എംഎല്‍എമാരുള്ള ആംആദ്മിക്ക് ഭൂരിപക്ഷം ലഭിക്കാന്‍ എട്ട് എംഎല്‍എമാരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചതോടെ ആംആദ്മി വിശ്വാസ വോട്ട് എന്ന കടമ്പയും കടന്നു.

വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. പക്ഷേ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലപാട് ഇതുവരയ്ക്കും വ്യക്തമാക്കിയിട്ടില്ലെന്നത് ആംആദ്മിക്ക് കാര്യങ്ങള്‍ വിചാരിച്ചതുപോലെ എളുപ്പമാകില്ലെന്ന സൂചനയാണ് തരുന്നത്.