കൂറുമാറിയ 16 സാക്ഷികള്‍ക്കെതിരെ നടപടി വേണമെന്ന് പ്രോസിക്ക്യൂഷന്‍

single-img
2 January 2014

TP chandrashekaran - 6ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കിടയില്‍ പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയ 16 സാക്ഷികള്‍ക്കെതിരെ നടപടി വേണമെന്നു പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചു. ഒന്‍പതാം സാക്ഷി ടി.കെ. സുമേഷ്, 14-ാം സാക്ഷി വിജേഷ്, 38-ാം സാക്ഷി ഷാര്‍ലെറ്റ്, 41-ാം സാക്ഷി അബ്ദുള്ള, 42-ാം സാക്ഷി സി. സന്ദീപ്, 46-ാം സാക്ഷി സി.അനൂപ്, 55-ാം സാക്ഷി പ്രകാശന്‍, 60-ാം സാക്ഷി പി.ലിജേഷ്, 61-ാം സാക്ഷി നിഖില്‍, 63-ാം സാക്ഷി ടി.സുമേഷ്, 69-ാം സാക്ഷി നിധിന്‍ നാരായണന്‍, 71-ാം കെ.സ്മിതേഷ്, 74-ാം സാക്ഷി എം.സി അജേഷ് കുമാര്‍, 109-ാം സാക്ഷി കെ.വസന്ത, 155-ാം സാക്ഷി അന്‍ഷിത് നാരായണന്‍, 156-ാം സാക്ഷി കെ.കെ. സുബിന്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇന്നലെ പ്രോസിക്യൂഷന്‍ അപേക്ഷ സമര്‍പ്പിച്ചത്. വിചാരണക്കോടതിയില്‍ മൊഴി മാറ്റിയവരാണു ടി.കെ. സുമേഷ്, വിജേഷ്, അന്‍ഷിത്ത് നാരായണന്‍, കെ. സ്മിതേഷ്, കെ.കെ. സുബിന്‍, നിധിന്‍ നാരായണന്‍ എന്നീ ആറുപേര്‍.