പഴയ വിമര്‍ശനങ്ങള്‍ അടഞ്ഞ അധ്യായം: കെ.എസ്.ആര്‍.ടി.സിയെ കരകയറ്റുക ലക്ഷ്യം: തിരുവഞ്ചൂര്‍

single-img
2 January 2014

ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റേതുള്‍പ്പെടെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ അടഞ്ഞ അധ്യായം മാത്രമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് വീണ്ടും തുറക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കോട്ടയത്ത് മുഖാമുഖം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാധാരണക്കാരുടെ ആശ്രയമായ കെഎസ്ആര്‍ടിസിയെ കടക്കെണിയില്‍ നിന്നു കരകയറ്റുകയാണ് തന്റെ പ്രഥമലക്ഷ്യമെന്നും ഗതാഗതവകുപ്പിന്റെ ചുമതല കൂടി ലഭിച്ച മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു.