തെറ്റയില്‍ കേസ് സുപ്രീം കോടതി തള്ളി; നടന്നത് പീഡനമല്ല, കെണിയൊരുക്കലാണെന്ന് കോടതി

single-img
2 January 2014

5-Jose-Thettayil23062013[1]ജോസ് തെറ്റയില്‍ എംഎല്‍എക്കെതിരായ പീഡനക്കേസ് സുപ്രീം കോടതി തള്ളി. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്. ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ സുപ്രീംകോടതി ബഞ്ചാണ് കേസ് തള്ളിയത്. നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഹര്‍ജി സുപ്രീംകോടതി ശരിവക്കുകയായിരുന്നു. കേസ് നിലനില്ക്കുന്നതല്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇത് ചോദ്യംചെയ്ത് പരാതിക്കാരിയായ യുവതി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുകയായിരുന്നു. മാനഭംഗമല്ല, മറിച്ച് തെറ്റയിലിനെതിരെയുള്ള കെണിയൊരുക്കലാണ് കേസില്‍ നടന്നതെന്ന് കോടതി നിരീക്ഷിച്ചു.

മകനെ വിവാഹം കഴിച്ചുനല്കാന്‍ പിതാവുമായി കിടപ്പറ പങ്കിടുന്നത് കേട്ടുകേള്‍വിയുള്ള കാര്യമല്ല. ഇതില്‍ നിന്നും പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തമാകുന്നുണ്ട്. ഇതു സംബന്ധിച്ച് തുടര്‍നടപടികളുമായി മുന്നോട്ടു പോകേണ്ട സാഹചര്യമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.