മകനുവേണ്ടി ഒരു കേന്ദ്രസഹമന്ത്രി അധികാരം ദുര്‍വിനിയോഗിച്ചെന്നു സുബ്രഹ്മണ്യന്‍ സ്വാമി; ഞാനങ്ങനെ ചെയ്തില്ലെന്ന് ശശിതരൂര്‍

single-img
2 January 2014

Subramanian-Swamy1201കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്ര സഹമന്ത്രി യുഎഇ ജയിലില്‍ കഴിയുകയായിരുന്ന മകനെ പുറത്തിറക്കാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. എന്നാല്‍ മന്ത്രിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല.

മന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്‌തെന്നു ട്വിറ്ററിലൂടെയാണ് സ്വാമി ആരോപിച്ചത്. യുഎഇയില്‍ അറസ്റ്റിലായ മകനു മയക്കുമരുന്നു മാഫിയയുമായി ബന്ധമുണേ്ടായെന്നു മന്ത്രി വ്യക്തമാക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. മൂന്നു മാസത്തിനു മുമ്പാണ് സംഭവമെന്നും ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നെന്നും സ്വാമി വെളിപ്പെടുത്തി. മൂന്നു ദിവസത്തിനകം മന്ത്രിയുടെ പേരും ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവിടുമെന്നുസുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ഇതിനിടെ തന്റെ മക്കള്‍ക്കുവേണ്ടി തന്റെ അധികാരമോ പദവിയോ ദുരുപയോഗം ചെയ്തിട്ടില്ലെന്ന സ്ഥിരീകരണവുമായി മാനവവിഭവശേഷി സഹ മന്ത്രി ശശി തരൂര്‍ രംഗത്തെത്തി.