മൊഴി അട്ടിമറിക്കാന്‍ ശ്രമിച്ചതു ബാലകൃഷ്ണപിള്ള: കെ. സുരേന്ദ്രന്‍

single-img
2 January 2014

Surendranസോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരുടെ മൊഴി അട്ടിമറിക്കാന്‍ ശ്രമിച്ച ഉന്നതന്‍ ആര്‍. ബാലകൃഷ്ണപിള്ളയാണെന്നു സംശയിക്കുന്നതായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. സരിതയുടെ മൊഴി അട്ടിമറിച്ചുവെന്നതിന്റെ സ്ഥിരീകരണമാണു സരിതയുടെ അമ്മയുടെ വെളിപ്പെടുത്തല്‍. ആഭ്യന്തരമന്ത്രി മാറിയതോടെ തെളിവുകളെല്ലാം പുറത്തുവരുമെന്നും സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡ് അഴിമതിക്കെതിരെയുള്ള വിജിലന്‍സ് നടപടിക്കു സഹായം ചെയ്ത വനിതാ ജീവനക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നില്‍ ദുരൂഹതയുണ്ട്. അഴിമതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു വിവരം ലഭിച്ചിട്ടുണ്ട്. അഴിമതി പുറത്തുവന്നാല്‍ സ്വന്തം കൈയും പൊള്ളുമെന്നതിനാലാണു ചെന്നിത്തല വകുപ്പ് ഏറ്റെടുത്ത് ഒരു മണിക്കൂറിനകം പരാതിക്കാരിയായ ഉദ്യോഗസ്ഥയെ പോലീസ് കസ്റ്റഡിയിലാക്കിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.