സെന്‍കുമാര്‍ ജയില്‍ ഡിജിപി, അനന്തകൃഷ്ണന്‍ ഇന്റലിജന്‍സ് മേധാവി

single-img
2 January 2014

T_p_senkumarടി.പി. സെന്‍കുമാറിനെ ജയില്‍ ഡിജിപിയായും എസ്. അനന്തകൃഷ്ണനെ ഇന്റലിജന്‍സ് എഡിജിപിയായും നിയമിച്ചു. ഇവരുള്‍പ്പെടെ നാല് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന്റെ ഫയല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒപ്പിട്ടു. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷം ഒപ്പിട്ട ആദ്യ ഫയലിലാണിത്. കൊച്ചി റേഞ്ച് ഐജിയായിരുന്ന കെ. പത്മകുമാര്‍ തീരസുരക്ഷയുടെയും പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സിന്റെയും ചുമതലയുള്ള എഡിജിപിയായി. കൊച്ചി റേഞ്ച് ഐജിയുടെ താത്കാലിക ചുമതലയും പത്മകുമാര്‍ വഹിക്കും. ഇ.ജെ. ജയരാജിനെ ക്രൈംബ്രാഞ്ച് സിഐഡി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഐജിയാക്കി നിയമിച്ചു.