സോളാര്‍കേസുകള്‍ ഒത്തുതീര്‍പ്പിനായി സരിതയ്ക്ക് എവിടെ നിന്നു പണം കിട്ടിയെന്ന് ഹൈക്കോടതി

single-img
2 January 2014

Saritha-S-Nair-Newskerala5സോളാര്‍ വിഷയത്തില്‍ സരിത പണം നല്‍കി കേസുകള്‍ ഒത്തുതീര്‍പ്പാക്കിയ സംഭവത്തില്‍ പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കോടതി അന്വേഷിച്ചു. ഇതിന് ഉപയോഗിച്ച പണം തട്ടിപ്പിലൂടെ ലഭിച്ചതാണോയെന്ന് പ്രോസിക്യൂഷനോട് ചോദിച്ചു. ഇതുസംബന്ധിച്ച വിവരം നല്‍കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് സരിത എസ്. നായരുടെ റിമാന്‍ഡ് കാലാവധി 15 വരെ നീട്ടി.

സോളാര്‍ കേസില്‍ സരിത പ്രതിയായ രണ്ടു കേസുകളിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്നു പരിഗണിച്ചത്. ഈ കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നെങ്കില്‍ സരിത ജയില്‍മോചിതയാകുമായിരുന്നു. തട്ടിപ്പിലൂടെ സരിതയ്ക്ക് എത്ര പണം കിട്ടിയെന്നത് വെളിപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പണത്തിന്റെ കണക്ക് കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടു.

അതേസമയം, തന്നെ രക്ഷിക്കാമെന്നേറ്റ യുഡിഎഫ് ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത അറിയിച്ചു. ഇത് ഭീഷണിയൊന്നുമല്ലെന്നും സരിത അറിയിച്ചു.