പ്രാഗിലെ പലസ്തീന്‍ സ്ഥാനപതി കൊല്ലപ്പെട്ടു

single-img
2 January 2014

vd-Jamal-Al-Jamal-620x349ചെക്ക് റിപ്പബ്‌ളിക്കിലെ പലസ്തീന്‍ സ്ഥാനപതി ജമാല്‍ അല്‍ ജമാല്‍ പ്രാഗിലെ വസതിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ വീട്ടിലെ സേഫ് തുറക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു സ്‌ഫോടനമെന്നു പോലീസ് പറഞ്ഞു. ഇതു ഭീകരാക്രമണമല്ലെന്നാണ് ഇതുവരെയുള്ള നിഗമനം. സേഫിലെ സുരക്ഷാസംവിധാനത്തിലുണ്ടായ എന്തെങ്കിലും പിഴവായിരിക്കാം സ്‌ഫോടനത്തിനു കാരണമെന്ന് ഊഹിക്കപ്പെടുന്നു. ഈയിടെയാണ് ജമാല്‍ വീടുമാറിയത്. മുന്‍ വസതിയില്‍നിന്നു കൊണ്ടുവന്ന സേഫ് തുറക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു സ്‌ഫോടനമെന്ന് രമല്ലയില്‍നിന്നുള്ള പലസ്തീന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു.