നേപ്പാളില്‍ വാഹനാപകടം; ആറ് ഇന്ത്യക്കാര്‍ മരിച്ചു

single-img
2 January 2014

nepalപടിഞ്ഞാറന്‍ നേപ്പാളില്‍ ഇന്നലെയുണ്ടായ രണ്ട് റോഡപകടങ്ങളില്‍ ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. 12 പേര്‍ക്കു പരിക്കേറ്റു. കാഠ്മണ്ഡുവില്‍നിന്നു പൊക്കാറയിലേക്ക് ഇന്ത്യന്‍ വിനോദയാത്രികരുമായി പോയ ജീപ്പ് മര്‍സ്യാംഗുഡി നദിയിലേക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു. സല്യാന്‍ ജില്ലയില്‍ യാത്രാബസ് നദിയില്‍ വീണ് 11 യാത്രക്കാര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.