കൊല്‍ക്കത്ത കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഗവര്‍ണറെ കണ്ടു

single-img
2 January 2014

Kolkata_gang-rape_victim_1Jan14_360കൂട്ടമാനഭംഗത്തിനിരയായി ജീവനൊടുക്കിയ പതിനാറുകാരിയുടെ മാതാപിതാക്കള്‍ സംരക്ഷണം തേടി ബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണനെ കണ്ടു. മൃതദേഹവുമായി ഉടന്‍ ബംഗാള്‍ വിട്ടോളണമെന്നു പോലീസ് ഭീഷണിപ്പെടുത്തിയതായി ബിഹാര്‍ സ്വദേശിയായ പിതാവ് ഗവര്‍ണറെ അറിയിച്ചു. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയുടെ കുടുംബം ഗവര്‍ണര്‍ക്കു നിവേദനം നല്കാനെത്തിയത്. മൃതദേഹവും വഹിച്ചു വിലാപയാത്ര നടത്താനുള്ള നീക്കവും പോലീസ് തടഞ്ഞതായി പിതാവ് ആരോപിച്ചു. പുതുവത്സരാഘോഷം നടക്കുന്നതിനാല്‍ ആവശ്യത്തിനു പോലീസ് ഇല്ലെന്നു പറഞ്ഞാണ് അനുമതി നിഷേധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരേ സര്‍ക്കാര്‍ സ്വീകരിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തുടനീളം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് വ്യക്തമാക്കി. ഒക്‌ടോബര്‍ 25നാണു പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്. മാതാപിതാക്കള്‍ക്കൊപ്പം പോലീസില്‍ പരാതിപ്പെട്ടിട്ടു തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയി വീണ്ടും മാനഭംഗത്തിനിരയാക്കി. ഡിസംബര്‍ 25നു പെണ്‍കുട്ടി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ആര്‍.ജി. ഖാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി കഴിഞ്ഞദിവസം മരിച്ചു. കേസില്‍ ആറു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.