ആംആദ്മി ഇന്ന് വിശ്വാസവോട്ട് തേടുന്നു

single-img
2 January 2014

kejariwal evarthaകേന്ദ്ര തലസ്ഥാനത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ംആദ്മി സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ ിശ്വാസ വോട്ട് തേടും. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ഏഴു ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു.

28 എംഎല്‍എമാരുള്ള ആംആദ്മിക്ക് ഭൂരിപക്ഷം ലഭിക്കാന്‍ എട്ട് എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ ആംആദ്മി വിശ്വാസ വോട്ട് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വാസവോട്ടിനു ശേഷം സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല.