കനത്ത മഞ്ഞുവീഴ്ച; ശ്രീനഗര്‍-ജമ്മു ഹൈവേ അടച്ചു

single-img
2 January 2014

jammu-srinagar-highwayമഞ്ഞുവീഴ്ച രൂക്ഷമായതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും തന്ത്രപ്രധാനമായ ശ്രീനഗര്‍- ജമ്മു ഹൈവേ അടച്ചു. ഇതോടെ കാഷ്മീര്‍ മറ്റു പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു. ഹൈവേയിലെ ബാന്നിഹാള്‍, പാട്‌നിടോപ്പ് സെക്ടറുകളിലാണ് ഹിമപാതം രൂക്ഷമായതെന്ന് ഗതാഗത ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഞ്ഞുവീണ് അപകടസാധ്യതയേറിയതിനാല്‍ ഹൈവേയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. മഞ്ഞു നീക്കംചെയ്ത് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും എന്നാല്‍ ഹിമപാതത്തിനു കുറവില്ലാത്തതിനാല്‍ ശ്രമങ്ങള്‍ വിജയിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.