ഹെലികോപ്ടര്‍ ഇടപാട് റദ്ദാക്കി

single-img
2 January 2014

3600 കോടി രൂപയുടെ അഗസ്താ-വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. പ്രധാനമന്ത്രിയുമായി എ.കെ. ആന്റണി നടത്തിയ ചര്‍ച്ചയിലാണ് കരാര്‍ റദ്ദാക്കാന്‍ അന്തിമ തീരുമാനമെടുത്തത്. ഈ ഇടപാടില്‍ 360 കോടി രൂപ കോഴപ്പണമായി മറിഞ്ഞുവെന്ന വിവാദങ്ങളുടെ തുടര്‍ച്ചയാണ് കരാര്‍ റദ്ദാക്കല്‍.ആരോപണം ഉയർന്നതിനെ തുടർന്ന് ഇടപാട് മരവിപ്പിച്ച പ്രതിരോധ മന്ത്രി എ.കെ. ആന്റണി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ കേസില്‍ മുന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എസ്.പി. ത്യാഗിയും പ്രതിയാണ്.