പാചകവാതക വില വര്‍ദ്ധന; വിതരണമേഖല പ്രതിസന്ധിയില്‍

single-img
2 January 2014

gas cylinderസാധാരണ ജനങ്ങള്‍ക്ക് ഇടത്തീയായി മാറിയ പാചകവാതകവില വര്‍ധിപ്പിച്ചതിനു പിന്നാലെ സംസ്ഥാനത്തെ എല്‍പിജി വിതരണ മേഖല പ്രതിസന്ധിയിലേക്കു നീങ്ങുന്നു. മിക്കയിടങ്ങളിലും പാചകവാതക വിതരണം തടസപ്പെട്ടു. സിലിണ്ടറിന്റെ വില സംബന്ധിച്ച ആശയക്കുഴപ്പം മൂലമാണ് വിതരണം തടസപ്പെട്ടത്.

ഇതു സംബന്ധിച്ച് കമ്പനികളില്‍ നിന്നു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കൂടിയ വിലയ്ക്കുതന്നെ സിലിണ്ടര്‍ നല്കുമെന്നുമാണ് വിതരണക്കാര്‍ അറിയിച്ചത്. വിലവര്‍ധനവ് പിന്‍വലിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഉറപ്പു നല്കിയെന്നും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ രണ്ടു മാസത്തെ സമയം കൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

ഇതേതുടര്‍ന്ന് സംസ്ഥാനത്തെ വിവധ ഏജന്‍സികളിലായി അഞ്ചുലക്ഷത്തോളം സിലിണ്ടറുകളാണ് കെട്ടിക്കിടക്കുന്നത്. ഉദയംപേരൂര്‍ പ്ലാന്റില്‍ നിന്നുള്ള സിലിണ്ടര്‍ വിതരണം നിര്‍ത്തിവച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിലയുടെ അടിസ്ഥാനത്തില്‍ സിലിണ്ടറിനു 220 രൂപയാണു പൊതുമേഖലാ എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്.