ദേവയാനിയുടെ രേഖകള്‍ പരിശോധിച്ചുവരുകയാണെന്ന് അമേരിക്ക

single-img
2 January 2014

Devayaniഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗാഡെയുടെ ഐക്യരാഷ്ട്രസഭയിലെ രേഖകള്‍ പരിശോധിച്ചുവരുകയാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 26 മുതല്‍ ദേവയാനിക്ക് നയതന്ത്രപരിരക്ഷയുണെ്ടന്നും അറസ്റ്റ് ഐക്യരാഷ്ട്രസഭയുടെ നിയമങ്ങള്‍ക്കു വിരുദ്ധമായാണെന്നും ഇന്ത്യ അമേരിക്കയെ അറിയിച്ചിരുന്നു. എന്നാല്‍, ദേവയാനിക്കു നയതന്ത്ര പരിരക്ഷ ഇല്ലായിരുന്നുവെന്ന നിലപാടില്‍ അമേരിക്ക ഉറച്ചുനില്ക്കുകയാണ്. ഡിസംബര്‍ 20നാണ് ഐക്യരാഷ്ട്രസഭയില്‍നിന്ന് ദേവയാനിയുടെ അപേക്ഷ ലഭിച്ചത്. ഈ രേഖകളാണ് അമേരിക്ക പരിശോധിക്കുന്നത്.