യുവിയില്ലാതെ ഇന്ത്യയുടെ ന്യൂസിലാന്റ് പര്യടനം

single-img
1 January 2014

Yuvraj_B_Sep_11_2012ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സീനിയര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന് സ്ഥാനം നഷ്ടമായി. വിരേന്ദര്‍ സെവാഗിനും ഗൗതം ഗംഭീറിനും പിന്നാലെ മറ്റൊരു മികച്ച ബാറ്റ്‌സ്മാനും കൂടി ടീം ഇന്ത്യക്കു പുറത്തേക്ക് എന്നന്നേക്കുമായി പുറത്തേക്കെന്ന സൂചനയാണു ലഭിക്കുന്നത്. ടെസ്റ്റ് ടീമില്‍ പ്രഗ്യാന്‍ ഓജയ്ക്കും സ്ഥാനമില്ല.

ഏകദിന ടീമില്‍നിന്ന് യുവിക്കു പുറമേ മോഹിത് ശര്‍മ, ഉമേഷ് യാദവ് എന്നിവരും പുറത്തായി. സ്റ്റുവര്‍ട്ട് ബിന്നിയും പേസര്‍ ഈശ്വര്‍ പാണ്ഡേയും ടീമിലെത്തി. മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നിയുടെ മകനായ സ്റ്റുവര്‍ട്ട് ബിന്നി രാജസ്ഥാന്‍ റോയല്‍സ് താരമാണ്. 53 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച ബിന്നി 2714 റണ്‍സും 79 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 48 വിക്കറ്റുകള്‍ നേടിയതാണ് ഈശ്വര്‍ ചന്ദ് പാണ്ഡെയ്ക്കു തുണയായത്. ഇന്ത്യന്‍ എ ടീമിനുവേണ്ടി കളിച്ച മധ്യപ്രദേശ് സ്വദേശിയാണ് ഈശ്വര്‍ പാണ്ഡെ. വലംകൈയന്‍ മീഡിയം പേസറായ ഈശ്വര്‍ പാണ്ഡെ 31 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 131 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.