വീരഭദ്രസിംഗിനെ ചോദ്യം ചെയ്‌തേക്കുമെന്നു സിബിഐ

single-img
1 January 2014

veerbhadra_final_20090529അഴിമതി ആരോപണ വിധേയനായ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗിനെ സിബിഐ ചോദ്യംചെയ്‌തേക്കും. ഇതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നു സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. സിംഗിനെതിരായ ആരോപണങ്ങള്‍ നിരത്തി രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി അയച്ച കത്ത് സിബിഐ വിശദമായി പരിശോധിച്ചുവരുകയാണ്. വീരഭദ്രസിംഗ് കേന്ദ്രത്തില്‍ ഉരുക്കുമന്ത്രിയായിരിക്കെ, സ്വകാര്യ കമ്പനിയില്‍നിന്നു രണ്ടു കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്നതടക്കമുള്ള ആരോപണങ്ങളാണു ജെയ്റ്റ്‌ലി ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കുള്ള കത്തിന്റെ പകര്‍പ്പ് സിബിഐ ഡയറക്ടര്‍ക്കും നല്കിയിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച സിംഗ്, ഏതന്വേഷണത്തിനും തയാറാണെന്നു വ്യക്തമാക്കി.