ദേശരാഷ്ട്രീയം കെജരിവാളിന്റെ പിറകേ; വസുന്ധര രാജ സിന്ധ്യയ്ക്ക് സുരക്ഷയും ഔദ്യോഗിക വസതിയും വേണ്ട

single-img
1 January 2014

vasundhara-rajeസുരക്ഷാ സന്നാഹങ്ങളും ഔദ്യോഗിക വസതികളും വേണ്‌ടെന്നു വെച്ച കെജരിവാള്‍ മോഡല്‍ സ്വീകരിക്കുകയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും. തന്റെ സുരക്ഷ സന്നാഹങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഡിജിപിക്ക് വസുന്ധര നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

തന്നെ സന്ദര്‍ശിക്കാനെത്തുന്ന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് നടപടിയെന്നും വസുന്ധര പറയുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ നിന്നൊഴിവാക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ജനങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിക്കും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുമ്പോള്‍ പൊതുഗതാഗതം തടയരുതെന്നും സാധാരണ ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കരുതെന്നും വസുന്ധര നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കെജരിവാളിനെപ്പോലെ ഔദ്യോഗിക വസതിയും വേണ്‌ടെന്ന നിലപാടിലാണ് വസുന്ധരയും. എട്ട് സിവില്‍ ലൈനിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വസുന്ധര ഇതുവരെ താമസം മാറ്റിയിട്ടില്ല.