ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ പോലീസ് നടപടി

single-img
1 January 2014

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി തുടങ്ങി. വിചാരണയ്ക്കിടെ കൂറുമാറിയ 16 സാക്ഷികള്‍ക്കെതിരേയാണു നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുക്കുന്നത്.  ഇതോടെ നേരത്തെ കേസ് എടുത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ ടിപി വധകേസില്‍ സാക്ഷികളായ 19 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.ടി പി വധക്കേസില്‍ ജനുവരി 22നാണ് വിധി പറയുന്നത്.