ഗതാഗതം തിരുവഞ്ചൂരിനു

single-img
1 January 2014

മന്ത്രിസഭാ പുനഃസംഘടനയില്‍ ആഭ്യന്തര വകുപ്പ് നഷ്ടപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഗതാഗത വകുപ്പും ലഭിക്കും.ഇക്കാര്യം മുഖ്യമന്ത്രി ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഒൗദ്യോഗികമായി അറിയിച്ചു. വനം, സ്പോര്‍ട്സ്, സിനിമ വകുപ്പുകളും തിരുവഞ്ചൂരിന് നല്‍കും.ഗതാഗതം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ആര്യടാന്‍ മുഹമ്മദും വ്യക്തമാക്കി.ഗണേഷ് കുമാര്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് വനം, കായികം വകുപ്പുകള്‍ മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്തിരുന്നത്.