ഷൂമാക്കറുടെ നിലയില്‍ നേരിയ പുരോഗതി

single-img
1 January 2014

Michael-Schumacher-001സ്‌കീയിംഗിനിടെ തലയിടിച്ചു വീണ് ഗുരുതര പരിക്കേറ്റ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷൂമാക്കറുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. തിങ്കളാഴ്ച രാത്രി ഷൂമാക്കര്‍ക്കു രണ്ടാമത്തെ ഓപ്പറേഷനും നടത്തി. താരം അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും ഗ്രെനോബിള്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഷൂമാക്കറെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ഷൂമാക്കറുടെ നില ഭേദമാക്കാന്‍ പോന്ന പ്രതികരണങ്ങള്‍ ശരീരത്തില്‍നിന്ന് ലഭിക്കുന്നുണെ്ടന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തലയിടിച്ചു വീണപ്പോള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ അപ്പോള്‍ത്തന്നെ നഷ്ടമായേനെയെന്നും ഡോക്ടര്‍മാര്‍ നേരത്തേ പറഞ്ഞിരുന്നു.