കൊൽക്കട്ട കൂട്ടബലാത്സംഗം:ഇരയുടെ മൃതദേഹം ബലംപ്രയോഗിച്ച് സംസ്‌കരിക്കാന്‍ ശ്രമം

single-img
1 January 2014

ബംഗാളില്‍ രണ്ട് തവണ പീഡനത്തിനിരയായശേഷം ആത്മഹത്യ ശ്രമം നടത്തിയ പതിനാറുകാരി മരണത്തിനു കീഴടങ്ങി. സംഭവത്തില്‍ പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്ത് വീഴ്ചയുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചതോടെ പെണ്‍കുട്ടിയുടെ മൃതദേഹം ബലം പ്രയോഗിച്ച് സംസ്കരിക്കാന്‍ പൊലീസ് ശ്രമിച്ചു. സിഐടിയു പ്രവര്‍ത്തകനായ പെണ്‍കുട്ടിയുടെ പിതാവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മൃതദേഹം കൊല്‍ക്കത്തയിലെ സിഐടിയു ഓഫീസിലേക്ക് മാറ്റി.മൃതദേഹവുമായി പ്രകടനം നടത്തുമെന്ന് സി.പി.എമ്മും തടയുമെന്ന് സര്‍ക്കാറും പ്രഖ്യാപിച്ചതോടെ സംഭവവം വന്‍ വിവാദമായിരിക്കുകയാണ്. പെണ്‍കുട്ടിയുടെ അച്ഛന്‍ ഗവര്‍ണര്‍ എംകെ നാരായണനെ കണ്ട് പോലീസിനെതിരെ പരാതി നല്‍കി