സ്‌പെഷല്‍ കോടതിക്ക് എതിരേ വീണ്ടും മുഷാറഫിന്റെ ഹര്‍ജി

single-img
1 January 2014

Pervez-Musharraf_2രാജ്യദ്രോഹക്കേസില്‍ തന്നെ വിചാരണ ചെയ്യാന്‍ സ്‌പെഷല്‍കോടതി രൂപീകരിച്ചതിനെ ചോദ്യം ചെയ്ത് മുന്‍ പാക് സൈനിക ഭരണാധികാരി പര്‍വേസ് മുഷാറഫ് ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കി. സൈനിക കോടതിക്കു മാത്രമേ തന്നെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കാവൂ എന്നാണു മുഷാറഫിന്റെ വാദം. നേരത്തെ കോടതി ഇതുസംബന്ധിച്ച ഹര്‍ജി തള്ളിയതാണ്. വിപുലീകൃത ബഞ്ചിലാണു പുതിയ ഹര്‍ജി നല്‍കിയതെന്നു മുഷാറഫിന്റെ അഭിഭാഷക ടീമിലെ മുഹമ്മദ് അലി സയിഫ് അറിയിച്ചു.