ലാലു കോണ്‍ഗ്രസിന്റെ പാദസേവകന്‍: മുലായം സിംഗ്

single-img
1 January 2014

MULAYAM_SINGH_7773fമുസാഫര്‍ നഗറിലെ ദുരിതാശ്വാസ ക്യാംപില്‍ സന്ദര്‍ശനം നടത്തിയ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസ് നേതാക്കളുടെ കാലു നക്കിയാണ് ലാലുവെന്നാണ് മുലായം സിംഗിന്റെ വിമര്‍ശനം. കലാപത്തിനിരയായി ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ലാലുവിന്റെ പരാമര്‍ശമാണ് മുലായത്തെ പ്രകോപിപ്പിച്ചത്.