കെജരിവാള്‍ വീണ്ടും അത്ഭുതം കാട്ടുന്നു; ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് പകുതിയാക്കി

single-img
1 January 2014

Kejariwalഡല്‍ഹിയില്‍ 400 യൂണിറ്റുവരെയുള്ള വൈദ്യുതി ഉപഭോഗത്തിന് അമ്പതുശതമാനം നിരക്ക് കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഡല്‍ഹി സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 28 ലക്ഷം ഉപഭോക്താക്കള്‍ക്ക് നിരക്ക് കുറച്ചതിന്റെ പ്രയോജനം ലഭിക്കും. ഈ തീരുമാനം വഴി 61 കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടാകുക

സംസ്ഥാനത്ത് വൈദ്യുതി വിതരണം നടത്തിവരുന്ന മൂന്ന് കമ്പനികളുടെ വരവു ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യുമെന്നും കെജരിവാള്‍ വ്യക്തമാക്കി. ബുധനാഴ്ച മുതല്‍ ഓഡിറ്റിംഗ് ആരംഭിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലുമായി ചര്‍ച്ച നടത്തി. വൈദ്യുതി വിതരണ കമ്പനികളുടെ ഓഡിറ്റിംഗ് നടത്താന്‍ സിഎജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഓഡിറ്റിംഗിന് എതിര്‍പ്പുള്ള കമ്പനികള്‍ മുന്‍കൂട്ടി അറിയിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.