മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള പദ്ധതി ഇല്ല:ഐഎസ്ആര്‍ഒ

single-img
1 January 2014

മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കാനുള്ള പദ്ധതി ഐ.എസ്.ആര്‍.ഒ.യുടെ പരിഗണനയിലില്ലെന്ന് അധികൃതര്‍ അറിയിച്ചു.ബാംഗ്ലൂരില്‍ വ്യോമസേനയ്ക്ക് കീഴിലുള്ള ഏയ്‌റോ സ്‌പേസ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി 2009-ല്‍ ഐ.എസ്.ആര്‍.ഒ. ധാരണാപത്രം ഒപ്പുവെച്ചിരുന്നു.ബഹിരാകാശയാത്രയിലേര്‍പ്പെടുന്നവരുടെ മാനസിക, ശാരീരിക ആവശ്യങ്ങളെക്കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുക എന്നതായിരുന്നു മുഖ്യ ഉദ്ദേശ്യം. എന്നാല്‍ ചന്ദ്രനിലേക്ക് ആളെ വിടുന്നതിനുള്ള ഒരു പദ്ധതിയും ഇപ്പോള്‍ തങ്ങളുടെ മുന്നിലില്ലെന്നും ഐഎഎമ്മുമായുള്ള കരാറില്‍ ക്രൂ അംഗങ്ങളെ നിയമിക്കുന്നതു സംബന്ധിച്ച വ്യവസ്ഥയില്ലെന്നും ഐഎസ്ആര്‍ഒ പ്രസ്താവനയില്‍ വ്യക്തമാക്കി.