മൂന്ന് ഗ്വണ്ടനാമോ തടവുകാരെ അമേരിക്ക സ്ലോവാക്യയിലേക്ക് മാറ്റും

single-img
1 January 2014

കുപ്രസിദ്ധമായ ഗ്വണ്ടനാമോ തടവറയില്‍ നിന്ന് മൂന്ന് തടവുകാരെ സ്ലോവാക്യയിലേക്ക് മാറ്റും. ക്യൂബയിലെ തടവറ അടച്ചു പൂട്ടുന്നതിന് മുന്നോടിയായാണിത്. താലിബാന്‍ ബന്ധം ആരോപിച്ച് തടവിലാക്കപ്പെട്ട ചൈനയിലെ ഉയ്‌ഗേഴ്‌സ് മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള രണ്ട് ഡസന്‍ പേരില്‍ അവസാനത്തെ മൂന്നു പേരെയാണ് ഇപ്പോള്‍ മാറ്റുന്നതെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവര്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലെന്ന് യുഎസ് കണ്‌ടെത്തിയിരുന്നു. 2008 ല്‍ ഇവരെ വെറുതെ വിടാന്‍ യുഎസ് കോടതി ഉത്തരവിട്ടിരുന്നു. തടവുകാരെ ചൈനയിലേക്ക് അയക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഇവരെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. മറ്റു രാജ്യങ്ങള്‍ ഇവരെ ഏറ്റെടുക്കാന്‍ തയാറായിരിന്നില്ല. സ്ലോവാക്യ ഇവരെ ഏറ്റെടുക്കാന്‍ തയാറായതോടെയാണ് തടവുകാരെ മാറ്റുന്നത്.