ദേവയാനിയുടെ അറസ്റ്റ്: യുഎസ് സ്ഥാനപതി ഖേദം പ്രകടിപ്പിച്ചു

single-img
1 January 2014

Devayaniഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയുടെ അറസ്റ്റിലേക്കു നയിച്ച സാഹചര്യങ്ങളില്‍ ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ നാന്‍സി പവല്‍ ഖേദംപ്രകടിപ്പിച്ചു. കടുത്ത പ്രതികരണങ്ങള്‍ ബന്ധം ഉലച്ചുവെങ്കിലും ഉഭയകക്ഷിബന്ധത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇതു തടസമാകില്ലെന്നും അവര്‍ പറഞ്ഞു. ഇന്ത്യക്കാര്‍ക്കുള്ള പുതുവത്സരസന്ദേശത്തിലാണു നാന്‍സി പവലിന്റെ ഖേദപ്രകടനം. അറസ്റ്റുമായി ബന്ധപ്പെട്ട് കോണ്‍സുലാര്‍ ഓഫീസര്‍മാരില്‍ ഒരാളുടെയും ദേവയാനിയുടെ വീട്ടുജോലിക്കാരിയുടെയും ഉള്‍പ്പെടെ വ്യത്യസ്ത പ്രതികരണങ്ങളാണു പ്രശ്‌നം സൃഷ്ടിച്ചത്. ഇന്ത്യ-യുഎസ് ബന്ധത്തെ ഇത് ഉലച്ചുവെന്നും നാന്‍സി പവല്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ക്കു സന്നദ്ധമാണെന്നു നേരത്തെ വിദേശകാര്യമന്ത്രാലയം പറഞ്ഞതിനു പിന്നാലെയായിരുന്നു നാന്‍സി പവലിന്റെ ഈ പ്രതികരണം.