മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ബാലകൃഷ്ണപിള്ള

single-img
1 January 2014

06-balakrishna-pillaiഗണേഷിന്റെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് കേരള കോണ്‍ഗ്രസ് -ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കുമ്പോള്‍ തങ്ങള്‍ക്കും അര്‍ഹമായ മന്ത്രിസ്ഥാനം വേണമെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കി. മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ കടുത്ത തീരുമാനമുണ്ടാകും. ഞങ്ങളുടെ വകുപ്പും മന്ത്രിസ്ഥാനവും ഏറ്റെടുക്കുന്നതില്‍ കടുത്ത പ്രതിഷേധമുണ്‌ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.