യെദിയൂരപ്പ ബിജെപിയിലേക്ക് മടങ്ങുന്നു; മടക്കം പുതുവര്‍ഷം ആദ്യം

single-img
31 December 2013

bs-yediurappa11കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും കെ.ജെ.പി അദ്ധ്യക്ഷനുമായ ബി.എസ് യെദിയൂരപ്പ തന്റെ മാതൃസംഘടനയിലേക്ക് മടങ്ങിപ്പോകുന്നു. പുതുവര്‍ഷത്തിലെ ആദ്യ ആഴ്ച ഒരു ശുഭ വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കും. എന്റെ അഭാവം മൂലം ഞാന്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നതിനോടൊപ്പം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കുവേണ്ടി സംസ്ഥാനത്തൊട്ടാകെ പ്രചരണം ശക്തമാക്കും:- യെദിയൂരപ്പ പറഞ്ഞു.

യെദിയൂരപ്പയുടെ ബിജെപ്പിയിലേക്കുളള മടങ്ങിവരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ. ബിജെപിയിലേക്കുളള തിരിച്ചുവരവിനെ തുറന്ന മനസൊടെയണ് സമീപിക്കുന്നതെന്നും യെദിയൂരപ്പ നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിനെ നേരിട്ടുകണ്ട് യെദിയൂരപ്പയെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തെക്കെ ഇന്ത്യയില്‍ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ച നേതാവാണ് യെദിയൂരപ്പ.