പിന്തുണ നല്‍കിയവര്‍ക്ക് നന്ദി, പാര്‍ട്ടി തീരുമാനം അംഗീകരിക്കും; തിരുവഞ്ചൂര്‍

single-img
31 December 2013

thiruvanchoorതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരവകുപ്പിനോട് വിട ചൊല്ലി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ മന്ത്രിസഭയിലെ അഭ്യന്തരമന്ത്രിസ്ഥാനം പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ ഒന്നരവര്‍ഷത്തെ ആഭ്യന്തരവകുപ്പിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചാണ് അദ്ദേഹം സംസാരിച്ചത്. സംസ്ഥാനത്ത് ഒരു വെടിവെയ്പ്പ് പോലും ഉണ്ടായിട്ടില്ലെന്നും തന്റെ കാലത്ത് മികച്ച രീതിയില്‍ ക്രമസമാധാനം പരിപാലിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടു. എന്നാല്‍ മന്ത്രിസഭയില്‍ തുടരുമോ എന്ന കാര്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. മന്ത്രിസഭയില്‍ താന്‍ തുടരണമോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി താന്‍ ഭംഗിയായി പൂര്‍ത്തിയാക്കിയതായി വിശ്വസിക്കുന്നുവെന്നും പാര്‍ട്ടി തീരുമാനം താന്‍ പൂര്‍ണമായും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.