ദക്ഷിണ സുഡാന്‍ വിമത നേതാവിനു യുഗാണ്ടയുടെ മുന്നറിയിപ്പ്

single-img
31 December 2013

president-yoweri-museveni-of-ugandaവെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ച് ആയുധംവച്ചു കീഴടങ്ങാന്‍ ദക്ഷിണ സുഡാനിലെ വിമത നേതാവ് റിക് മച്ചാറിനോടു യുഗാണ്ടന്‍ പ്രസിഡന്റ് യൊവേരി മുസവേനി ആവശ്യപ്പെട്ടു. ഇന്നാണ് കീഴടങ്ങാനുള്ള അവസാന തീയതി. മച്ചാര്‍ വഴങ്ങാത്തപക്ഷം യുദ്ധത്തില്‍ ഇടപെടാനും മച്ചാറിന്റെ പരാജയം ഉറപ്പാക്കാനും കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ തീരുമാനിച്ചെന്ന് ദക്ഷിണ സുഡാന്‍ തലസ്ഥാനമായ ജുബായില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുസവേനി വ്യക്തമാക്കി. മച്ചാറിന്റെ നുയര്‍ വംശജരും പ്രസിഡന്റ് സല്‍വാ ഖീറിന്റെ ഡിങ്കാ വംശജരും തമ്മിലുള്ള വംശീയ പോരാട്ടത്തില്‍ ഇതിനകം ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ അഭയാര്‍ഥികളായി. ഖീര്‍ ഡിസ്മിസ് ചെയ്ത മച്ചാര്‍ വനത്തില്‍ തമ്പടിച്ച് ഗറില്ലായുദ്ധം തുടരുകയാണ്.