സരിതയുടെ മൊഴി അട്ടിമറിച്ചു

single-img
31 December 2013

സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ മൊഴി അട്ടിമറിച്ചെന്ന് സരിതയുടെ അമ്മ.യുഡിഎഫിലെ ഒരു ഉന്നതന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം ചെയ്തത്. കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ മൊഴി തിരുത്തിയ ശേഷം ഇവരെയൊന്നും കണ്ടില്ല. മന്ത്രിമാര്‍ രാഷ്ട്രീയമായും സാമ്പത്തികമായും സരിതയെ ഉപയോഗിച്ചു. സരിത ജയിലിൽ നിന്നിറങ്ങുന്നത് തടയാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവരുടെ ശ്രമം വിജയിച്ചാൽ പലതും തുറന്നു പറയേണ്ടി വരുമെന്നും ഇന്ദിര പറഞ്ഞു. സര്‍ക്കാര്‍ താഴെപ്പോകാന്‍ തങ്ങള്‍ കാരണമാകരുതെന്ന് കരുതിയതിനാല്‍ നേതാക്കള്‍ പറഞ്ഞത് അനുസരിക്കുകയായിരുന്നു. ശരിക്കുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നെങ്കില്‍ സര്‍ക്കാരിന് തന്നെ അത് ഭീഷണിയാകുമായിരുന്നു എന്നും ഇന്ദിര പറഞ്ഞു.