ശബരിമലയിൽ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് അപകടം

single-img
31 December 2013

പത്തനംതിട്ട:ശബരിമലയിലെ മെസ്സില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു അപകടം .സംഭവത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. സന്നിധാനത്തിലെ പൊലീസ് മെസ്സില്‍ സ്റ്റീമര്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്നു ഒരാള്‍ക്ക് സാരമായ പൊള്ളലേറ്റു.പരിക്കേറ്റയാളെ സന്നിധാനത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മെസ്സില്‍ ഉപയോഗിച്ച സ്റ്റീമറിന്റെ കാലപ്പഴക്കമാണ് അപകടത്തിനു കാരണമെന്നു വിലയിരുത്തുന്നു.