രമേശിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച രാവിലെ; തിരുവഞ്ചൂരും മന്ത്രിസഭയില്‍ തുടരണമെന്ന് മുരളീധരന്‍

single-img
31 December 2013

RAMESHകേരള മന്ത്രിസഭയിലേക്ക് പ്രവേശിക്കുന്ന കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച രാവിലെ 11.15നും 11.30നും ഇടയില്‍ നടക്കും. ഇക്കാര്യം മുഖ്യമന്ത്രി ഔദ്യോഗികമായി രാജ്ഭവനെ അറിയിച്ചു. രാജ്ഭവനില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രിസഭയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ഭരിക്കുന്ന വനം, സ്‌പോര്‍ട്‌സ് വകുപ്പുകള്‍ തിരുവഞ്ചൂരിന് നല്‍കിയേക്കും. വിജിലന്‍സും തിരുവഞ്ചൂരിന് തന്നെ നല്‍കാന്‍ സാധ്യതയുണ്ട്.

ഇതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് കെ.മുരളീധരന്‍ എംഎല്‍എ രംഗത്തെത്തി. കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗമാണ് തിരുവഞ്ചൂര്‍. അതിനാല്‍ അദ്ദേഹം മന്ത്രിസഭയില്‍ വേണം. കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ പരാതികള്‍ പരിഗണിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.