‘താക്കോല്‍ മന്ത്രിസ്ഥാനം’; അത് വിട്ടുകളഞ്ഞ കാര്യമാണെന്ന് എന്‍.എസ്.എസ്

single-img
31 December 2013

G.Sukumaranസംസ്ഥാന ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്തു രമേശ് വരണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഈ വിഷയം എന്‍എസ്എസ് കൈവിട്ടതാണെന്നും ഇനി അതിനെപ്പറ്റി സംസരിച്ചിട്ട് കാര്യമില്ലെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നായര്‍. പരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് എന്‍.എസ്.എസിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടാണ് സുകുമാരന്‍ നായര്‍ രംഗത്തു വന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ എന്‍എസ്എസ് ഉദ്ദേശിക്കുന്നില്ല. ആരു മന്ത്രിയായാലും ഇല്ലെങ്കിലും പ്രശ്‌നമില്ലെന്നും സമദൂരത്തിലാണ് സംഘടന നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ.ബി.ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനത്തെപ്പറ്റി ഒന്നും പറയാനില്ലെന്നും അത് യു.ഡി.എഫിന്റെ കാര്യങ്ങളാകയാല്‍ യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.