കോംഗോയില്‍ 40 പേര്‍ കൊല്ലപ്പെട്ടു

single-img
31 December 2013

political-map-of-D-R-of-Conഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഓഫ് കോംഗോയില്‍ സുരക്ഷാസേന 40 അക്രമികളെ വെടിവച്ചുകൊന്നു. കിന്‍ഷാസയിലെ സൈനിക ആസ്ഥാനം, ടിവി സ്റ്റേഷന്‍, ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയവരെ സൈന്യം തുരത്തിയെന്ന് സര്‍ക്കാര്‍ വക്താവ് അവകാശപ്പെട്ടു. കിന്‍ഷാസയില്‍ കനത്ത പോരാട്ടം നടക്കുന്നതായ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നു രാജ്യത്തുള്ള അമേരിക്കന്‍ പൗരന്മാര്‍ക്കു യുഎസ്എംബസി ജാഗ്രതാ നിര്‍ദേശം നല്‍കി.