പാലസ്തീൻ തടവുകാരെ ഇസ്രയേല്‍ വിട്ടയച്ചു

single-img
31 December 2013

ജറുസലേം:ഇസ്രയേല്‍ ഭരണകൂടം പാലസ്തീല്‍ തടവുകാരെ വെറുതെ വിടുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇസ്രയേല്‍ നടത്തി.തുടക്കത്തില്‍ 26 പാലസ്തീനുകള്‍ ഈയാഴ്ച ജയില്‍ മോചിതരാകും.ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനത്തിന്റെ പാതയില്‍ സഞ്ചരിക്കാന്‍ തയ്യാറെടുക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍.ഇതിനായി അമേരിക്ക നടത്തിയ ശ്രമത്തിന്റെ ഫലമായാണു ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.കൂടാതെ വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന 104 പാലസ്തീന്‍ പൌരന്മാരെ കൂടി നടപടികള്‍ പൂര്‍ത്തിയാക്കി ഉടനെ പുറത്തുവിടാന്‍ ഇസ്രയേല്‍ തീരുമാനിച്ചു