ഗണേഷിന് മന്ത്രി സ്ഥാനം ഇല്ലെന്ന് യു.ഡി.എഫ്; പിള്ള ‘കടുത്ത’ നടപടിയിലേക്ക്

single-img
31 December 2013

00ganeshമന്ത്രിസഭയിലുണ്ടായ അഴിച്ചുപണിയോടനുബന്ധിച്ച് കെ.ബി.ഗണേഷ്‌കുമാറിന്റെ മന്ത്രിസഭാ പ്രവേശനം ഉടന്‍ ഉണ്ടാവില്ലെന്ന് യുഡിഎഫ് നേതൃത്വത്തിനുവേണ്ടി കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയെ അറിയിച്ചു. കോണ്‍ഗ്രസിലെ ഐ വിഭാഗം ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനത്തെ ശക്തമായി എതിര്‍ത്തു മുന്നിലുണ്ടായിരുന്നതാണ് കാരണം.

മന്ത്രിസ്ഥാമുണ്ടാകില്ലെന്ന് മുന്നണി നേതൃത്വം അറിയിച്ചതോടെ കേരള കോണ്‍ഗ്രസ്-ബി കടുത്ത നടപടിയിലേക്ക് പോകുമെന്ന് ബാലകൃഷ്ണപിള്ള അറിയിച്ചു. ബാലകൃഷ്ണപിള്ളയുടെ മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഗണേഷിന്റെ എംഎല്‍എ സ്ഥാനവും മറ്റ് ഔദ്യോഗിക സ്ഥാനങ്ങളും രാജിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തങ്ങളെ വഞ്ചിക്കുകയാരുന്നുവെന്ന് ് ബാലകൃഷ്ണപിള്ള പറഞ്ഞു. ഗണേഷിനെ വൈകാതെ മന്ത്രിസഭയില്‍ എടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത് ആ വഞ്ചനയുടെ ഭാഗമായിരുന്നെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.