ദേവയാനിക്കെതിരെ നിയമ നടപടി തുടരും

single-img
31 December 2013

Devayaniവാഷിങ്ടന്‍:യു.എസ്.സര്‍ക്കാര്‍ ഡോ:ദേവയാനിക്കെതിരെയുള്ള നിയമനടപടിയില്‍ നിന്നും പിന്മാറില്ല.നിരന്തര സമ്മര്‍ദ്ദം ഇക്കാര്യത്തില്‍ ഇന്ത്യ ചെലുത്തുന്നതിനിടെയാണ് യു.എസ് സര്‍ക്കാര്‍ കാര്‍ക്കശ്യ നിലപാടുമായെത്തിയത്.വിസാതട്ടിപ്പുമായി ബന്ധപ്പെട്ടു കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം യു.എസ്.പോലീസ് പുറത്തുവിട്ടിരുന്നു.ഈയൊരു സാഹചര്യത്തില്‍ യു.എസ്.നിയമം അനുശാസിക്കുന്ന ശിക്ഷണ നടപടികളില്‍ നിന്നും അവര്‍ക്ക് പുറത്തുവരാന്‍ കഴിയില്ലെന്നു ഉറപ്പിക്കേണ്ടിയിരിക്കുന്നു.