രമേശ് ആഭ്യന്തര മന്ത്രി; സത്യപ്രതിജ്ഞ നാളെ

single-img
31 December 2013

രമേശ് ചെന്നിത്തല സംസ്ഥാന മന്ത്രിസഭയിലേക്ക്. ആഭ്യന്തരവകുപ്പ് മന്ത്രിയായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ബുധനാഴ്ച സത്യപ്രതിജ്ഞചെയ്യും. ഇന്നലെ കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരത്തിനു പ്രതിരോധമന്ത്രി ഹൈക്കമാന്‍ഡ് ഇടപെട്ടതോടെയാണ് രമേശിന്റെ മന്ത്രിസഭാ പ്രവേശത്തിനു വഴിയൊരുങ്ങിയത്. കേരളത്തില്‍ കോണ്‍ഗ്രസ് ഐക്യം വീണ്ടെടുത്തേ തീരൂ എന്ന ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു രമേശ് മന്ത്രിസഭയിൽ എത്തുക