പാര്‍ട്ടിയിലേക്ക് ക്ഷണിക്കാതെ വിഎസിന്റെ പിന്തുണ തേടി പ്രശാന്ത് ഭൂഷണ്‍

single-img
31 December 2013

prasantha bhushanഡല്‍ഹിയില്‍ പുതുചരിത്രം രചിച്ച ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി സംസ്ഥാന പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാന്ദന്റെ പിന്തുണ തേടിയതായി എഎപി നേതാവും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. എന്നാല്‍ വിഎസിനെ എഎപിയിലേക്ക് ക്ഷണിച്ചതായുളള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.

സംസ്ഥാനത്തെ പൊതുരാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്യാനായി വിഎസിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഭൂഷണ്‍. അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ രാജ്യത്തിനു മാതൃകയായ നേതാവാണ് വിഎസ്. എഎപിയുടെ ലക്ഷ്യങ്ങളും നയങ്ങളും വിഎസുമായി ചര്‍ച്ചചെയ്തു. ജനങ്ങള്‍ക്ക് പരമാധികാരമുളള ഇന്ത്യയാണ് എഎപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.