ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു

single-img
31 December 2013

Manrajeendwarഓസ്‌ട്രേലിയയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. മെല്‍ബണ്‍ പ്രാന്തത്തിലെ റിസര്‍വോയറില്‍നിന്നുള്ള മന്‍രജ്വിന്ദര്‍ സിംഗ് എന്ന ഇരുപതുകാരനാണ് ആക്രമണത്തിനിരയായത്.

പ്രിന്‍സസ് ബ്രിഡ്ജിനു സമീപം ഫുട്പാത്തില്‍ രണ്ടുകൂട്ടുകാരോടൊപ്പം ഇരിക്കുകയായിരുന്ന സിംഗിനെ ആഫ്രിക്കക്കാരെന്നു സംശയിക്കുന്ന എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. സിംഗിനെ വടികൊണ്ടു തല്ലിച്ചതച്ച അവര്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു. സിംഗിന്റെ ഒരു സുഹൃത്തിനും മര്‍ദനമേറ്റു. മെല്‍ബണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എട്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെട്ട സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡിറ്റക്ടീവുകള്‍ പുറത്തുവിട്ടു. അക്രമികള്‍ ആഫ്രിക്കകാരാണോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.