അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കായെ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ട് കാര്യമില്ല; ആന്റണി

single-img
31 December 2013

antony_vidസംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ട് കാര്യമില്ലെന്നും അതുകൊണ്ട് ആദ്യമായി ഐക്യമുണ്ടാക്കുയാണ് ചെയ്യേണ്ടതെന്നും പ്രതിരോധമന്ത്രി എ. കെ. ആന്റണി. തിരുവനന്തപുരത്ത് കെപിസിസി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു എ.കെ ആന്റണി. പാര്‍ട്ടിക്കുള്ളില്‍ ഉടലെടുക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ചാനലുകളിലേക്കു പോകാതെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുങ്ങാന്‍ ശ്രദ്ധിക്കണമെന്നും ഈ പുതുവര്‍ഷത്തില്‍ പാര്‍ട്ടിത്തലത്തില്‍ മെച്ചപ്പെട്ട ഒരു അന്തരീക്ഷമുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.