കേന്ദ്രത്തിന്റെ ഔദ്യോഗിക കത്തുകള്‍ക്ക് മറുപടി നല്‍കുന്നതില്‍ അഖിലേഷ് സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി ആരോപണം

single-img
31 December 2013

akhilesh-yadav-to-be-up-cmമുസാഫര്‍നഗര്‍ കലാപബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ കേന്ദ്രത്തില്‍ 34 കുട്ടികള്‍ മരിക്കാനിടയായ സാഹചര്യം അന്വോഷിച്ചുകൊണ്ട് കേന്ദ്രം അയച്ച കത്തുകള്‍ക്ക് മറുപടി നല്‍കുന്നതില്‍ അഖിലേഷ് സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി ആരോപണം. വിഷയം പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച പ്രത്യേക സമിതി ദുരുതാശ്വാസ കേന്ദ്രത്തില്‍ 34 കുട്ടികള്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. കടുത്ത തണുപ്പിനെ തുടര്‍ന്ന് മുസാഫര്‍നഗറിലെയും ഷാമിലിയിലുമുളള ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ 40 കുട്ടില്‍ മരിച്ചെന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി ഇതുവരെ എട്ടു കത്തുകളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അയച്ചത്. എന്നാല്‍ ഒരു കത്തിനുപോലും അഖിലേഷ് സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നതാണ് വാസ്തവം.